Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afraid

നന്മ ചെയ്യാൻ ആരെയും ഭയക്കേണ്ടതില്ല: കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്

മും​ബൈ: രാ​ജ്യ​ത്തെ പു​തി​യ നി​യ​മ​ങ്ങ​ൾ സ​മു​ദാ​യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കു​ന്ന​താ​ക​രു​തെ​ന്നും നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൗ​ര​സ്വാ​തന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

പ​ൻ​വേ​ൽ എ​ആ​ർ​സി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സു​വി​ശേ​ഷ​ത്തി​ന് സാ​ക്ഷ്യം ന​ൽ​കു​ന്ന അ​ൽ​മാ​യ​രെ ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു. സു​വി​ശേ​ഷം പ്ര​സം​ഗി​ക്കു​വാ​നും അ​പ​ര​ന് ന​ന്മ ചെ​യ്യാ​നും ആ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ല. ന​മ്മു​ടെ ക​ട​മ​യാ​ണി​ത്. ഭ​യം കൂ​ടാ​തെ അ​ത് നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ഓ​ർ​മി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ബി​ഷ​പ്പു​മാ​രാ​യ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, മോ​ൺ. സി​റി​യ​ക് കു​മ്പാ​ട്ട്, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, രാ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ൻ അം​ഗം ഗ്ലെ​ൻ ഇ. ​സൂ​സ ടി​ക്ലോ, അ​നൂ​പ് ആ​ന്‍റ​ണി, ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, ഡോ​ൾ​ഫി ഡി​സൂ​സ, സ​ജി വ​ർ​ക്കി, ഷെ​വ. ഡോ. ​കെ.​എം. ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 170 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up